a
പൗരത്വഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് ചവറ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ചവറ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാമ്പക്കടവിൽ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ മാർച്ചിന്റെ പൊതുയോഗം മന്ത്രി കെ. എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ചവറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിൽ പുത്തേഴം അദ്ധ്യക്ഷനായി. ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.മനോഹരൻ സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ സുജിത്ത് വിജയൻ പിള്ള, എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, എം.എച്ച്.ഷാരിയർ, ഐ.ഷിഹാബ്, ആർ.രവീന്ദ്രൻ, ജി മുരളീധരൻ, എസ്. സോമൻ, ആർ.രാമചന്ദ്രൻ പിള്ള, പി.കെ.ഗോപാലകൃഷ്ണൻ, കെ.മോഹനക്കുട്ടൻ, വി.മധു, രാജമ്മ ഭാസ്കരൻ, സക്കീർ, പി.ബി.ശിവൻ, ടി.എ.തങ്ങൾ, എൽ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പൗരത്വ സംരക്ഷണ മാർച്ച് തേവലക്കര കുഴംകുളം ജംഗ്ഷനിൽ നിന്ന ആരംഭിച്ച് ചാമ്പക്കടവിൽ സമാപിച്ചു.