
കൊല്ലം: ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു. കൊല്ലം മുണ്ടയ്ക്കൽ കോഴിപ്പാട്ട് ഹൗസ് പോളിന്റെ വീട്ടുവളപ്പിൽ ഉണ്ടായിരുന്ന തെങ്ങിനാണ് ഇന്നലെ രാത്രി 7.30ഓടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തീ പിടിച്ചത്. തീ കത്തിയ ഉടൻ മഴ പെയ്തതിനാൽ തീ നാളങ്ങൾ അണഞ്ഞെങ്കിലും തെങ്ങിന്റെ മുകൾ ഭാഗം പുകഞ്ഞു കൊണ്ടിരുന്നു. കടപ്പാക്കടയിൽ നിന്നുള്ള അഗ്നിശമനസേന പൂർണമായും തീ കെടുത്തി. മിന്നലിന്റെ ശക്തിയിൽ തെങ്ങിന്റെ രണ്ടിടങ്ങളിൽ തടി പിളർന്നു പോയി. സമീപത്തെ മൂന്ന് വീടുകളിലെ ഫ്യൂസുകൾ കത്തി വൈദ്യുതിയും നിലച്ചു.