കൊല്ലം: കാലാവധി കഴിഞ്ഞതിന് ശേഷവും സിദ്ധനർ സർവീസ് സൊസൈറ്രിയുടെ സംസ്ഥാന നേതൃത്വത്തിൽ ഇപ്പോഴത്തെ ഭാരവാഹികൾ തുടരുന്നത് നിയമ വിരുദ്ധമായാണെന്ന് സംഘടനയുടെ സംസ്ഥാന കോഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.
2022 ജൂൺ 19ന് കാലാവധി പൂർത്തിയാക്കിയ ഭാരവാഹികൾ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാത്തതിനെ സംബന്ധിച്ച അന്യായം വിവിധ കോടതികളുടെ പരിഗണനയിലിരിക്കവെ കാലാവധി കഴിഞ്ഞ ഭാരവാഹികൾ മാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന ഇറക്കുകയും പുതിയ ശാഖകൾക്ക് രജിസ്‌ട്രേഷൻ നൽകി പണം സമാഹരിക്കുകയും ചെയ്യുകയാണെന്നും കോഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. സംഘടനയുടെ വരവുചെലവു കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. സംഘടനയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിട്ടുണ്ടെന്ന് മുൻ ജനറൽ സെക്രട്ടറി പാത്തല രാഘവൻ, കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ.ബാലൻ,കൺവീനർ കെ.ശശി,വൈസ് ചെയർമാൻ കെ.ശശി അടൂർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.