photo
എൽ.ഡി.എഫ് തഴവയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തഴവ, കുറ്റിപ്പുറത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എം.എസ്. താര അദ്ധ്യക്ഷയായി. അഡ്വ.ആർ.അമ്പിളിക്കുട്ടൻ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ സി.രാധാമണി, പി.ആർ.വസന്തൻ,കടത്തൂർ മൻസൂർ, പി.ബി.സത്യദേവൻ, പി.കെ.ജയപ്രകാശ്, എസ്.സദാശിവൻ, തഴവ സത്യൻ, ശ്രീലത,ഐ.ഷിഹാബ്, എസ്.കൃഷ്ണകുമാർ, അബ്ദുൽ സലാം അൽഹന, സദാനന്ദൻ കരിമ്പാലിൽ, ഷിഹാബ് എസ്.പൈനുംമൂട്, ഫിലിപ്പോസ്, സൈനുദ്ദീൻ, ജബ്ബാർ, സക്കീർ ,പ്രൊഫ.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു.