കരുനാഗപ്പള്ളി : ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിലെ 2022-24 സ്റ്റുഡന്റസ് പൊലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് വിശാന്ത് നയിച്ച പരേഡിൽ കൊല്ലം സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഷിബു സല്യൂട്ട് സ്വീകരിച്ചു. കരുനാഗപ്പള്ളി എസ്.എച്ച്. ഒ പി.കെ.മോഹിത് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ശ്രീലത എ.സി.പിക്ക് സ്കൂളിന്റെ ഉപഹാരം നൽകി ആദരിച്ചു. എസ്.പി.സി എ.ഡി.എൻ.ഒ രാകേഷ് , പ്രഥമ അദ്ധ്യാപകരായ രശ്മിദേവി. , അമ്പിളി , പി.ടി.എ പ്രസിഡന്റുമാരായ ക്ലാപ്പന സുരേഷ്, ബ്രിജിത്ത്, മാനേജ്മെന്റ് കമ്മിറ്റിയംഗം മോഹൻകുമാർ,. മോഹനൻ, മഹേശൻ, കൃഷ്ണ കുമാർ, സീമ, ഷാജിമോൻ. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ്.സാബുജാൻ, എം.സുജ, കരുൺ കൃഷ്ണൻ ,ബി.രജനി എന്നിവർ പങ്കെടുത്തു.