അഞ്ചൽ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന് പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ പെരുമണ്ണൂരിൽ നിന്ന് ആരംഭിച്ച സ്വീകരണ സമ്മേളനം എൻ.സി.പി സംസ്ഥാന എക്സി. അംഗം കെ.ധർമ്മ രാജൻ ഉദ്ഘാടനം ചെയ്തു. ടി.എൻ.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹൻ, മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ജോർജ് മാത്യു, പ്രസിഡന്റ് എം.സലീം, സി.പി.എം ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, ലിജു ജമാൽ, കെ.ബാബു പണിക്കർ, പുനലൂർ ജലീൽ, പി.അനിൽ കുമാർ, കെ.ഷിബു തുടങ്ങിയവർ സംസാരിച്ചു. പെരുമണ്ണൂർ, പൊടിയാട്ടുവിള, തടിക്കാട്, വക്കം മുക്ക്, ആലഞ്ചേരി, ഏരൂർ ടൗൺ, നെട്ടയം, നെടിയറ, ആർച്ചൽ, അയിലറ, ഭാരതീപുരം, ഏഴംകുളം, ചന്ദനക്കാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വീകരണം നൽകിയത്. വിവിധ സ്വീകരണ യോഗങ്ങളിൽ പി.എസ്.സുപാൽ എം.എൽ.എ, മുൻ മന്ത്രി കെ.രാജു, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ.സജിലാൽ, ഡി.വിശ്വസേനൻ, ടി.അജയൻ ആർച്ചൽ, വി.എസ്.സതീഷ്, സുജ ചന്ദ്രബാബു, കെ.അനിമോൻ, രഞ്ജു സുരേഷ്, പി.ആർ.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.