kc-
കെ .സി. വേണുഗോപാലിന് കരുനാഗപ്പള്ളി നൽകിയ സ്വീകരണിത്തിൽ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി .നാഥ് ഷാൾ അണിയിക്കുന്നു

കരുനാഗപ്പള്ളി : യു.ഡി.എഫ് സ്ഥാനാ‌ർത്ഥി കെ.സി.വേണുഗോപാൽ ആലപ്പാട് പഞ്ചായത്തിലെ ഹാർബറിലെ മത്സ്യത്തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കരുനാഗപ്പള്ളി നഗരസഭ പരിധിയിലെ പണിക്കരുകടവിൽ നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളി സൗത്ത് മണ്ഡലത്തിലെയും ടൗൺ മണ്ഡലത്തിലെയും സ്നേഹനിർഭരമായ സ്വീകരണങ്ങളാണ് ജനാധിപത്യ വിശ്വാസികളായ നാട്ടുകാർ നൽകിയത്. സ്വീകരണം കരുനാഗപ്പള്ളി ആലുംകടവിൽ ഉച്ചക്ക് 2ന് സമാപിച്ചു. കരുനാഗപ്പള്ളി തറയിൽ മുക്കിൽ ( പി.ഗോപിനാഥൻ നഗർ) നടന്ന സ്വീകരണ സമ്മേളനത്തിൽ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കന്മാരായ സി.ആർ.മഹേഷ് എം.എൽ.എ, കെ.സി.രാജൻ,ചിറ്റുമൂല നാസർ, കെ.ജി.രവി , അഡ്വ.കെ.എ.ജവാദ്, നജീം മണ്ണേൽ, തൊടിയൂർ രാമചന്ദ്രൻ എൽ.കെ.ശ്രീദേവി, എൻ.അജയകുമാർ, ബി.മോഹൻദാസ്, അനില ബോബൻ,കെ.ശിവദാസൻ, വി.ജയദേവൻ, എസ്.ജയകുമാർ ,സുരേഷ് പനക്കുളങ്ങര, പി.സോമരാജൻ, എസ്.മോളി , നിസാർ എന്നിവർ സംസാരിച്ചു.