 
പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമവും ആദരിക്കലും നടന്നു. കോളേജിലെ 1985-87 കാലഘട്ടത്തിൽ എഫ് ബാച്ചിൽ പഠിച്ച പൂർവ വിദ്യാർത്ഥികളുടെ 'തിരികെ കോളേജിലേക്ക്' എന്ന് പേരിട്ട സംഗമമാണ് നടന്നത്.കോളേജിൽ റിട്ട്.അദ്ധ്യാപകനായ പ്രൊഫ.പി.കൃഷ്ണൻ കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥിവിജയൻ പിള്ള അദ്ധ്യക്ഷനായി. താലൻറ് മുരുകൻ,പ്രേം കമലാസൻ, വിളക്കുവെട്ടം എസ്.കുമാർ,ചിരട്ടംകോണം ഷാജി തുടങ്ങിയവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥിനി റെയ്ഞ്ചലിനെ ചടങ്ങിൽ ആദരിച്ചു.