
ചാത്തന്നൂർ: യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്തു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക സ്ത്രീകൾക്ക് കോൺഗ്രസ് നൽകുന്ന അംഗീകാരത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് അവർ പറഞ്ഞു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി രാജീസ് അദ്ധ്യക്ഷയായി. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ.സിസിലി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സിസിലി സ്റ്റീഫൻ,
അഡ്വ.ലത മോഹൻദാസ്, പരവൂർ നഗരസഭ ചെയർപേഴ്‌സൺ പി.ശ്രീജ, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലബിനു, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എൻ.ശാന്തിനി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.സിന്ധു വിനോദ്, ഐക്യമഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡി.സുഭദ്രാമ്മ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഗീത, ജില്ലാ കമ്മിറ്റി അംഗം എ.മിനി തുടങ്ങിയവർ സംസാരിച്ചു.