3

കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ ഹൃദയത്തോട് ചേർത്തുനിറുത്തി ഇരവിപുരത്തെ ജനങ്ങൾ. കച്ചിക്കടവ് ജംഗ്ഷനിലായിരുന്നു ആദ്യ സ്വീകരണയോഗം. രണ്ടാംഘട്ട സ്വീകരണം മുണ്ടയ്ക്കൽ, പാൽക്കുളങ്ങര, കിളികൊല്ലൂർ, വടക്കേവിള, മണക്കാട് മണ്ഡലങ്ങളിലായിരുന്നു.

രാവിലെ 8.30ന് ഒന്നാം സ്വീകരണ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രവർത്തകരുടെ ആവേശം അണപൊട്ടി. കശുഅണ്ടി തൊഴിലാളികളും മറ്റു തൊഴിലാളി മേഖലയിലെ വോട്ടർമാരും തിങ്ങിനിറഞ്ഞിരുന്ന സ്വീകരണ സ്ഥലങ്ങൾ ആരിലും ആവേശമുണർത്തുന്നതായിരുന്നു. സ്ഥാനാർത്ഥി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പേരെടുത്ത് വിളിച്ചാണ് ബന്ധം പുതുക്കിയത്. കണ്ടവർക്കെല്ലാം എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്നു. തുടർന്ന് സ്വീകരണങ്ങളേറ്റുവാങ്ങി ഹ്രസ്വമായ പ്രസംഗത്തിലേക്ക് സ്ഥാനാർത്ഥി കടന്നു. വീണ്ടും കാണാമെന്ന ഉറപ്പിൽ യാത്ര തുടർന്നു. സ്ഥാനാർത്ഥിക്കൊപ്പം അഡ്വ. എഷാനവാസ് ഖാൻ, അഡ്വ. ബേബിസൺ, സജി.ഡി.ആനന്ദ്, ഇരവിപുരം സജീവൻ, എം.എസ്.ഷൗക്കത്ത്, എൻ.നൗഷാദ്, ആദിക്കാട് മധു, അൻസർ അസീസ്, എം.എം.സഞ്ജീവ് കുമാർ, അഡ്വ.ശുഭദേവ്, ശാന്തിനി ശുഭദേവ്, എൽ.ബാബു, എൽ.പ്രകാശ്, കുരുവിള, ജോസഫ് കുരുവിള, അഭിലാഷ് കുരുവിള, പോളയത്തോട് ഷാജഹാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.