പുനലൂർ: കരവാളൂർ ഗ്രാമ പഞ്ചായത്തിന് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 18ാം സ്ഥാനവും നേടി . 2023-24 വാർഷിക പദ്ധതി നിർവഹണത്തിൽ പട്ടിക ജാതി വിഭാഗത്തിനായുള്ള പ്രത്യേക ഘടക പദ്ധതിയിലും ഹെൽത്ത് ഗ്രാന്റ് വിനിയോഗത്തിലും നികുതി പിരിവിലും നൂറ് ശതമാനം നേട്ടം കൈവരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതിക രാജേന്ദ്രൻ അറിയിച്ചു. ഹരിത ജനകീയ പച്ചക്കറിക്കൃഷി, പശുക്കൾക്ക് ധാതുലവണ മിശ്രിതം, മുട്ട ഗ്രാമം പദ്ധതി, പൊതുവിഭാഗത്തിൽ 300 വയോജനങ്ങൾക്ക് കട്ടിൽ, തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കൽ, എം.സി.എഫുകൾക്ക് കെട്ടിടങ്ങളും ഉപകരണങ്ങളും സ്ഥാപിക്കൽ, സകൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, മാലിന്യ നിർമ്മാർജ്ജന രംഗത്ത് വിവിധ പദ്ധതികൾ,പട്ടിക ജാതി വിഭാഗത്തിലെ 6 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, പട്ടികജാതി,പട്ടിക വർഗ്ഗ വിഭാഗങ്ങളിലെയും കുടുംബങ്ങൾ വാട്ടർ ടാങ്ക് ,പട്ടിക ജാതി വിഭാഗത്തിലെ 29 വയോജനങ്ങൾക്ക് കട്ടിൽ, പട്ടിക ജാതി,പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ 65 വിദ്യാർത്ഥികൾക്ക് മേശ,കസേര,പട്ടിക ജാതി വിഭാഗത്തിലെ 24 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, 8 കുട്ടികൾക്ക് ലാപ്പ് ടോപ്പ്, 63 പാലിയേറ്റിവ് കെയർ രോഗികൾക്ക് കട്ടിൽ, ഹരിത കർമ്മ സേനക്ക് വാഹനം ,തെരുവ് വിളക്കുകൾക്ക് മീറ്റർ, സ്മാർട്ട് കൃഷിഭവൻ കെട്ടിടം തുടങ്ങിയ വിവിധ പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കിയതിനാണ് ജില്ലാ,സംസ്ഥാനതലങ്ങളിൽ അംഗീകാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.