പോരുവഴി : മാവേലിക്കര ലോക്‌സഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചക്കുവള്ളി ടൗണിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ കാരുവള്ളി ശശി, പി.കെ.രവി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സുകുമാരൻനായർ, തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, ആയിക്കുന്നം അബ്ദുൽ അസീസ്, പോരുവഴി ഹുസൈൻ,സുബൈർ പുത്തൻ പുര,ബാബു ഹനീഫ എന്നിവർ സംസാരിച്ചു. യു.ഡി. എഫ് കൺവീനർ തോപ്പിൽ ജമാൽ സ്വാഗതവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചക്കുവള്ളി നസീർ നന്ദിയും പറഞ്ഞു.