കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന 'റീസെന്റ് ഇന്നവേഷൻസ് ഇൻ കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി", ദേശീയ സമ്മേളനം ഇന്നും നാളെയും പെരുമൺ എൻജിനിയറിംഗ് കോളേജിൽ നടക്കും.

കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടെക്നോളജിയിൽ പ്രൊസസറും കമ്പ്യൂട്ടർ സയൻസ് ഡീനുമായ ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹി ജാമിയ ഹംദർദ് യൂണിവേഴ്സിറ്റിയിലെ ഡോ. ഷെറിൻ സഫർ, ആന്ധ്രാപ്രദേശ് എസ്.ആർ.എം യൂണിവേഴ്സിറ്റിയിലെ ഡോ. സി.എച്ച്.അനിൽ ക്യാരി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. 50 ഓളം വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.