ഓയൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ വിജയിപ്പിക്കണം എന്നു അഭ്യർത്ഥിച്ചു കൊണ്ട് കരിങ്ങന്നൂരിൽ നടന്ന യു.ഡി.എഫ് യോഗം ഫോർവേർഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ്, പാങ്ങോട് സുരേഷ്, എസ്.എസ്.ശരത്,അനസ് മീയന, പനയറകുന്നു ബാബു, ജെയിംസ് എൻ.ചാക്കോ, പ്രകാശ് വി.നായർ, എ.എ.ഖരീം, രാജേന്ദ്ര ബാബു, മുരളീധരൻ, നിസാം, ജുബൈരിയ,വട്ടപ്പാറ നിസാർ, സമദ്, അഭിലാഷ് റോടുവിള, മധുസൂദനൻ, ഷാനവാസ്, അമീർക്കണ്, ഹക്കീം തുടങ്ങിയവർ സംസാരിച്ചു.