pc

പാരിപ്പള്ളി: പാരിപ്പള്ളി ജംഗ്ഷനിൽ നിന്ന് കളഞ്ഞു കിട്ടിയ പഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി. വക്കം ഗോപാൽ ഭവനിൽ റിട്ട.അദ്ധ്യാപികയായ കൃഷ്ണമ്മയുടെ (72) 7,650 രൂപ അടങ്ങുന്ന പഴ്സാണ് നഷ്ടപ്പെട്ടത്. കാൽനട യാത്രക്കാരിയായ ജലജകുമാരിക്ക് വഴിയിൽ നിന്ന് ലഭിച്ച പഴ്സ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പൊലിസ് പഴ്സ് പിശോധിച്ചതിൽ നിന്നും ഉടമയുടെ വിലാസമോ ഫോൺ നമ്പറോ ലഭച്ചിരുന്നില്ല. പഴ്സിൽ വക്കത്തെ അമ്പലത്തിന്റെ രസീത് ഉണ്ടായിരുന്നു. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി പാരിപ്പള്ളി എസ്.എച്ച്.ഒ കെ.കണ്ണൻന്റെ നേതൃത്വത്തിൽ പഴ്സ് തിരികെ നൽകുകയായിരുന്നു.