
കൊല്ലം: മദ്ധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കല്ലുംതാഴം ഇരട്ടക്കുളങ്ങര പൂജ നിവാസിൽ രഘുനാഥനാണ് (54) മരിച്ചത്. ഇന്നലെ പുലർച്ചെ 5.55ന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്. കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപത്തെ ട്രാക്കിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
റെയിൽവേ ഗേറ്റ് കീപ്പർ കിളികൊല്ലൂർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിയുകയായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: പൂജ, ഐശ്വര്യ. മരുമക്കൾ: മുകുന്ദൻ, വിഷ്ണു. സംസ്‌കാരം ഇന്ന് നടക്കും. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.