udf
കെ.സി. വേണുഗോപാലിന്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന യു.ഡി.എഫ് തൊടിയൂർ 149-ാം നമ്പർ ബൂത്ത് കുടുംബസംഗമം ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ :ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് തൊടിയൂർ 149-ാം നമ്പർ ബൂത്ത് കുടുംബ സംഗമം നടത്തി. ഐ.എൻ.ടി .യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. ബുത്ത് പ്രസിഡന്റ് ഷാജി അദ്ധ്യക്ഷനായി. ബിജു പാഞ്ചജന്യം , ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, ഷഹനാസ്, യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമയ്യാ സലാം , കോട്ടൂർ കലാം , പുയപ്പള്ളി ഇസ്മായിൽ ക്കുഞ്ഞ് എന്നിവർ സംസാരിച്ചു .