തൊടിയൂർ: ആലപ്പുഴ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തോടനുബന്ധിച്ച് എൻ.ഡി.എ കല്ലേലിഭാഗം ഏരിയാ കൺവെഷൻ സംഘടിപ്പിച്ചു. ഒ.ബി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വിനോദ് വന്ദനം അദ്ധ്യക്ഷനായി. സംസ്ഥാന സമതി അംഗങ്ങളായ കൊട്ടാരം ഉണ്ണി, അജിമോൻ , അഡ്വ.ജയലക്ഷ്മി, സുഭാഷ് കരായനത്തിൽ എന്നിവർ സംസാരിച്ചു. സദാശിവൻ സ്വാഗതവും സോമരാജൻ നന്ദിയും പറഞ്ഞു.