കരുനാഗപ്പള്ളി: വള്ളികുന്നം ദൈവപ്പുരയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വ്യാഴവട്ട സർപ്പംപാട്ട് മഹായജ്ഞം 21ന് തുടങ്ങി 27ന് വിവിധ പരിപാടികളോടെ സമാപിക്കും. 21ന് രാവിലെ 9.45ന്. യജ്ഞശാലയിൽ മാതാ അമൃതാനന്ദമയി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ സ്വാമി ജ്ഞാനാമൃതാനന്ദപുരിയും സ്വാമി ശരണാനന്ദചൈതന്യയും ഭദ്രദീപം തെളിക്കുന്നതോടെ .യജ്ഞത്തിന് തുടക്കമാകും. 11ന് കളംപൂജ, നൂറുംപാലും സർപ്പംപാട്ട്, സർപ്പംതുള്ളൽ, വൈകിട്ട് 5ന് പഞ്ചവർണ്ണക്കളം. 22ന് രാവിലെ 9ന് ബ്രഹ്മകലശം, 10.30ന് ഭസ്മക്കളം, വൈകിട്ട് 4ന് പഞ്ചവർണ്ണക്കളം. രാത്രി 9.30ന് കളംപൂജ. 23ന് മണിനാഗ സങ്കല്പത്തിൽ കളമെഴുത്തും പൂജയും സർപ്പംപാട്ടും. 24ന് കുഴിനാഗ സങ്കല്പത്തിൽ പൂജാധി കർമ്മങ്ങൾ. 25ന് രാവിലെ 11.30ന് കാവ്കാണൽ ചടങ്ങ്, കളംപൂജ, നൂറുംപാലും. 26ന് നാഗരാജവിശ്വസ്വരൂപം, രാവിലെ 9.30ന് ഭസ്മക്കളം, വൈകിട്ട് 4ന് കരിനാഗം, രാത്രി 11ന് കരിനാഗവിശ്വരൂപം. 27ന് അഷ്ടനാഗ സങ്കല്പം, രാവിലെ 11.30 ന് നൂറടി കർമ്മത്തിനുള്ള ധ്വജഘോഷയാത്ര, വൈകിട്ട് 4ന് മകളൻമാരെ യാത്ര അയ്ക്കൽ ചടങ്ങ്, രാത്രി 9ന് പഞ്ചവർണ്ണക്കൂട്ടക്കളം , 12ന് യജ്ഞശാലയിൽ നവഖണ്ഡപീഠത്തിൽ ശ്രീമഹാദേവനെ കുടിയിരുത്തി പൂജാദി കർമ്മങ്ങൾ