പന്മന: ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണത്തിന് വേണ്ടിയുള്ള പന്തൽ കാൽനാട്ടുകർമ്മം പന്മന ആശ്രമത്തിൽ സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദ ഗുരുവിന്റെ സന്ദേശം നൽകി. ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്, ശതാബ്ദി പരിപാടികളുടെ കോഡിനേറ്റർ ജി.ബാലചന്ദ്രൻ, അരുൺബാബു, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.