photo
തൊടിയൂരിൽ നടന്ന അംബേദ്ക്കർ അനുസ്മരണം സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : പി.കെ.എസ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്ക്കറുടെ 133-ാം ജന്മവാർഷികം "ഭരണഘടനാ സംരക്ഷണ ദിനമായി ' ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ നിർവഹിച്ചു. ഏരിയ കമ്മിറ്രി പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി സെക്രട്ടറി എം.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏരിയാ ട്രഷറർ കെ.കുട്ടപ്പൻ, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.