mullakakra-

കൊല്ലം: പ്രവാസി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച പ്രവാസി സംഗമം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ രക്ഷിക്കുന്നതിനും പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകൾ വൻകിട മാദ്ധ്യമങ്ങളെ സ്വന്തമാക്കി അതിന്റെ മറവിൽ രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ ജി.ലാലു അദ്ധ്യക്ഷനായി. എ.സുലൈമാൻ, റഷീദ് മൈനാഗപ്പള്ളി, ടി.എ.തങ്ങൾ, യു.ഷമീർ, എസ്.വിജയൻ എന്നിവർ സംസാരിച്ചു.