കൊല്ലം: സദ്ഗുരു രൂപകൽപന ചെയ്ത ഇന്നർ എൻജിനീയറിംഗ് പ്രോഗ്രാം പുതിയകാവ് സെൻട്രൽ സ്കൂൾ, മാമൂട്ടിൽ കടവ്, കാവനാട് എന്നിവിടങ്ങളിൽ വച്ച് നടത്തും. 24 മുതൽ 30 വരെ രാവിലെയും വൈകിട്ടും 6 മുതൽ 9 വരെയുള്ള രണ്ട് ബാച്ചുകളിലാണ് ക്ലാസ് നടക്കുക. ശാരീരികമായും, മാനസികമായും, വൈകാരിക തലങ്ങളിലും, ഊർജ്ജതലങ്ങളിലും സന്തുലനം കൊണ്ടുവരാൻ സഹായിക്കുന്ന ക്രിയാ യോഗ ഉൾപ്പെടുത്തിയാണ് ക്ളാസ്. മാനസിക പിരിമുറുക്കം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഈ പ്രോഗ്രാം സഹായിക്കും. പങ്കെടുക്കാൻ https://isha.co/kollam എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്, ഫോൺ: 8281617578, 9526789699.