കൊട്ടാരക്കര: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ. .അരുൺകുമാറിന്റെ വിജയത്തിനായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പവിത്രേശ്വരം ഭജനമഠത്തിൽ കുടുംബ സംഗമം നടത്തി. സംഗമം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് സെക്രട്ടറി യു.ആർ.രജു അദ്ധ്യക്ഷനായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം നെടുവത്തൂർ
ഏരിയാ സെക്രട്ടറി ജെ.രാമാനുജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, കെ.ജയൻ, ജി.പ്രദീപ്, എസ്.ആർ.ഗോപകുമാർ, മാറനാട് ശ്രീകുമാർ, ടി. ഷൈലേന്ദ്രൻ, ആർ.രാജസേനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത, സുജാത എന്നിവർ സംസാരിച്ചു. എം.വിനോദ് സ്വാഗതവും ആർ.ബിന്ദുകുമാർ നന്ദിയും പറഞ്ഞു.