photo
യു.ഡി.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടത്തിയ പാട്ട് വണ്ടിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ തോയിത്തല മോഹനൻ നിർവഹിക്കുന്നു

അഞ്ചൽ :കൊല്ലം പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിദ്യാർത്ഥികളുടെ പാട്ടുവണ്ടി. യു.ഡി.എഫ് അനുകൂല വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാജാഥയായ "പാട്ടു വണ്ടി"' അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അഞ്ചൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ തോയിത്തല മോഹനൻ പാട്ടുവണ്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എസ്.എഫ് ജില്ലാ ചെയർമാൻ അൻവർ സുൽഫിക്കർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്.ജെ. പ്രേംരാജ്, കെ.എസ്.യു സ്റ്റേറ്റ് കൺവീനർ ലിവിൻ വേങ്ങൂർ, ജില്ലാ വൈസ് പ്രസിഡന്റ് പൗർണമി,തൗഫീഖ് തടിക്കാട്, ഷെറിൻ അഞ്ചൽ, അജ്മൽ, സുബാൻ, ബി. സേതുനാഥ്, വലിയ വിള വേണു, സന്തോഷ്‌ പനയംചേരി, അഖിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.