chilav-

കൊല്ലം: ലോക്‌​സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ചെലവിന്റെ കണക്കുകൾ സമർപ്പിക്കാത്തവർക്ക് ചെലവ് നിരീക്ഷകൻ ഡോ.എ.വെങ്കടേഷ് ബാബുവിന്റെ നിർദേശപ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകി. ജില്ലാ കളക്ടർ എൻ.ദേവിദാസിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ആദ്യഘട്ട ചെലവ് പരിശോധനയിൽ മുന്നറയിപ്പ് നൽകിയിട്ടും കണക്ക് സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകിയത്. സ്ഥാനാർഥികൾക്ക് പരമാവധി ചെലവിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ചെലവ് പരിശോധന സെല്ലിന്റെ നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ ജി.ആർ.ശ്രീജ, അസിസ്റ്റന്റ് ഒബ്‌​സർവർ ഡി.സതീശൻ, നിയോജകമണ്ഡലംതല അസിസ്റ്റന്റ് ഒബ്‌​സർവർമാർ തുങ്ങിയവർ പങ്കെടുത്തു. സി.പി.എം, ആർ.എസ്.പി, ബി.ജെ.പി, എസ്.യു.സി.ഐ (സി), ആർ.പി.ഐ (എസ്), ബി.എസ്.പി, എം.സി.പി.ഐ, ഭാരതീയ ജവാൻ കിസാൻ പാർട്ടി, സ്വതന്ത്രൻ എന്നിവരുടെ ചെലവ് രജിസ്റ്ററുകളാണ് പരിശോധിച്ചത്.