കൊല്ലം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി കേരളത്തിന്റെ വിവിധ ഏരിയകളിലായി ഹജ്ജ് പഠന ക്യാമ്പുകൾ സംഘടിപ്പിക്കും. തെക്കൻ മേഖലയിലുള്ളവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പ് 21ന് രാവിലെ 9 മുതൽ 1 വരെ കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ. മാൾ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിശുദ്ധ ഖുർആൻ വിവർത്തകനും പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര് ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നൽകും. അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും. ജില്ലാ ഭാരവാഹികളായ നിസാർ കണ്ടത്തിൽ സെയ്ത് മുഹമ്മദ് തടിക്കാട് എന്നിവർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 97464 19740 എന്ന നമ്പറിൽ ബന്ധപ്പെടണം.