
കുണ്ടറ: എസ്.എൻ.ഡി.പി യോഗം പേരയം ഡോ.പൽപ്പു മെമ്മോറിയൽ 502-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തോട് ചേർന്ന് പുതുതായി പണികഴിപ്പിച്ച പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.സജിബാബു അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.നീരാവിൽ എസ്.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി അഡ്വ.പി.എസ്.വിജയകുമാർ, പേരയം പഞ്ചായത്ത് വാർഡ് മെമ്പർ രമേശ്‌കുമാർ, കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് ഭാസി, ശാഖാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.ജയകുമാർ എന്നിവർ സംസാരിച്ചു.