കൊല്ലം: നിറത്തിൽ എന്തിനാണ് അസഹിഷ്ണുതയെന്ന് കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ. ദൂരദർശന്റെ ലോഗോയുടെ നിറം മാറ്റത്തെ സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയാണ് അദ്ദേഹം.

മാറ്റം അനിവാര്യമാണ്. കാവി നിറമായാലും വെള്ളയായാലും പച്ചയായാലും അതെല്ലാം ദേശീയ പതാകയിൽ ഉള്ളതാണ്. ഇതെല്ലാം എല്ലാവരും അംഗീകരിച്ചതാണ്. നിറങ്ങളേതായാലും അത് നല്ലതായി മാത്രം കാണാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ കേന്ദ്രം കൃത്യമായി വീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് കേന്ദ്രനേതൃത്വത്തിൽ നിന്നും നേതാക്കൾ കൊല്ലത്തേക്ക് പ്രചാരണത്തിനെത്തുന്നത്. വികസനങ്ങൾ കേരളത്തിൽ വരണമെങ്കിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.