ചാത്തന്നൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടന പത്രിക ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ ഉരുത്തിരിഞ്ഞ ആശയങ്ങളാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് ചിറക്കര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മിറ്റി പ്രസിഡന്റ് എസ്.വി. ബൈജുലാൽ അദ്ധ്യഷനായി.യു.ഡി.എഫ് സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നെടുങ്ങോലം രഘു, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ.ജയകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ, ബിന്നി നാവായ്‌കുളം, ഷാലു വി.ദാസ്, കെ.സുജയ്‌ കുമാർ, റാംകുമാർ രാമൻ, വി.കെ. സുനിൽകുമാർ, സി.ആർ. അനിൽകുമാർ, ജി.പത്മപാദൻ തുടങ്ങിയവർ സംസാരിച്ചു.