nkp

കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനുവേണ്ടി തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പങ്കെടുത്ത റോഡ് ഷോ ആവേശമായി. ചവറ ടൈറ്റാനിയം ജംഗ്ഷൻ (കെ.എം.എം.എൽ) മുതൽ ചവറ വരെയായിരുന്നു റോഡ് ഷോ. നൂറുകണക്കിന് വാഹനങ്ങളിൽ പ്രവർത്തകർ പങ്കെടുത്തു.

ചവറ ടൈറ്റാനിയം ജംഗ്ഷനിലെത്തിയ രേവന്ത് റെഡ്ഡിയെ മഴയിലും കാത്തുനിന്ന പ്രവർത്തകർ വരവേറ്റു. സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ, ആർ.എസ്.പി സെക്രട്ടറി ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, എം.എം. നസീർ, കോലോത്ത് വേണുഗോപാൽ, ജസ്റ്റിൻ ജോൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.