കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും കേരളകൗമുദിയുടെയും ആഭിമുഖ്യത്തിൽ ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും പ്രതിഭകൾക്ക് ആദരവും 29ന് വൈകിട്ട് 3.30ന് യോഗം ആസ്ഥാനത്തെ ധ്യാന മന്ദിരത്തിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിക്കും.
എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗവുമായ പി. സുന്ദരൻ, ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ മോഹൻ ശങ്കർ, എ. സോമരാജൻ, എൻ. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ സ്വാഗതവും ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ നന്ദിയും പറയും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.