കൊല്ലം: കിളികൊല്ലൂർ റെയിൽവേ സ്‌‌റ്റേഷനിൽ റിസർവേഷൻ സൗകര്യം നിലവിൽ വന്നു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്‌ണ 2023 ഡിസംബറിൽ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ഒരാഴ്‌ച്ച മുമ്പ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. കഴി‌ഞ്ഞ ദിവസം കമ്പ്യൂട്ടറൈസ്‌ഡ് സംവിധാനവും സ്ഥാപിച്ചു. ഇതോടെ ഇന്ത്യയിൽ ഏത് ട്രെയിനിലേക്കും കിളികൊല്ലൂരിൽ നിന്ന് റിസർവേഷൻ ചെയ്യാം. റിസവർവേഷൻ ജോലികൾക്കായി പുതിയ സ്‌‌റ്റാഫിനെ നിയമിക്കും വരെ കിളികൊല്ലൂർ സ്‌റ്റേഷൻ മാസ്‌റ്ററുടെ മേൽനോട്ടത്തിൽ ബുക്കിംഗ് നടക്കും.