ചവറ: ഗുരുമന്ദിരത്തിന് മുന്നിൽ വച്ചിരുന്ന വഞ്ചി മോഷണം പോയതായി പരാതി. എസ്.എൻ.ഡി.പി യോഗം പന്മന ചിറ്റൂർ 194-ാം നമ്പർ ശാഖയുടെ നിയന്ത്രണത്തിലുള്ള ഗുരുമന്ദിരത്തിലെ വഞ്ചി വ്യാഴാഴ്ച വൈകിട്ടോടെയാണ് മോഷണം പോയതായി അറിഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ ഭാരവാഹികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചവറ പൊലീസിന് പരാതി നൽകി.