rajagopal-

കൊല്ലം: ഈ വർഷത്തെ സി.ആർ. രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡിന് പ്രമുഖ മാദ്ധ്യമ പ്രവർത്തകനും ദി ടെലഗ്രാഫ് പത്രത്തിലെ എഡിറ്ററുമായ ആർ. രാജഗോപാലിനെ തി​രഞ്ഞെടുത്തു.

തലക്കെട്ടുകളിലൂടെ ടെലഗ്രാഫ് പത്രത്തിന് ദേശീയപ്രശസ്‌തി നേടിക്കൊടുക്കുകയും ഭരണകൂടങ്ങളുടെ അഴിമതിക്കെതിരെ പോരാടുകയും ചെയ്‌ത മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിലാണ് രാജഗോപാലിനെ തി​രഞ്ഞെടുത്തതെന്ന് സി.ആർ ഫൗണ്ടേഷൻ ഭാരവാഹികളായ എസ്. സുധീശൻ, കെ. സുന്ദരേശൻ, ഡി.വേണു ഗോപാൽ എന്നിവർ അറിയിച്ചു. സി.ആറിൻറെ ആറാം ചരമവാർഷികദിനമായ 23ന് വൈകി​ട്ട് 4ന് കൊല്ലം പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്രസംവിധായകനും ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനുമായ ഷാജി.എൻ. കരുൺ അവാർഡ് സമ്മാനിക്കും. മതനിരപേക്ഷ ഭാരതവും മാദ്ധ്യമങ്ങളും എന്ന വിഷയത്തി​ൽ രാജഗോപാൽ പ്രഭാഷണം നടത്തും. ഫൺ​ഫൗണ്ടേഷൻ ചെയർമാൻ എസ്.സുധീശൻ അദ്ധ്യക്ഷത വഹിക്കും. ജി.ആർ. ഇന്ദുഗോപൻ, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് എ. മാധവൻ, സെക്രട്ടറി കെ.പി.വിജയകുമാർ, കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി.പ്രേം എന്നിവർ സംസാരിക്കും