കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ മെയ് 12 ന് ആരംഭിക്കുന്ന
യു.ജി/പി.ജി പ്രോഗ്രാമുകളുടെ എൻഡ് സെമസ്റ്റർ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ചെയർമാൻ, ചീഫ് എക്സാമിനർ, അഡിഷണൽ എക്സാമിനർ തുടങ്ങിയ ചുമതലകൾ വഹിക്കുന്നതിനായി അദ്ധ്യാപകരെ ആവശ്യമുണ്ട്. ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് കോളേജുകളിലേയും യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിലേയും അദ്ധ്യാപകർക്ക് അപേക്ഷിക്കാം. വിരമിച്ച അദ്ധ്യാപകർക്കും അവസരമുണ്ട്. സർവകലാശാലയുടെ www.sgou.ac.in എന്ന വെബ്‌സൈറ്റിൽ https://dms.sgou.ac.in/ciep/public/email.form ലിങ്കിൽ അപേക്ഷ സമർപ്പിക്കാം.