
കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് പുനലൂർ ഉൾപ്പെടെയുളള കിഴക്കൻ മേഖലയിൽ കൊടുംചൂടിനെ അവഗണിച്ച് ഊഷ്മള വരവേൽപ്പ്. കുട്ടികളടക്കം നൂറുകണക്കിന് ജനങ്ങളാണ് സ്ഥാനാർത്ഥിയെ കാത്തുനിന്നത്.
പ്രേമചന്ദ്രന് പരിചിതമായ മുഖങ്ങളായിരുന്നു ഏറെയും. പരമാവധി വോട്ടർമാരോട് സംസാരിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. സംസാരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും റോസാ പൂക്കൾ, ഷാളുകൾ, മാലകൾ തുടങ്ങിയവ സ്ഥാനാർത്ഥിക്ക് ആദരവോടെ കൈമാറി. തെന്മല ഉറുകുന്ന് മേഖലയിലെ തൊഴിലാളികൾ സ്ഥാനാർത്ഥിയുമായി സംവദിച്ചു. എല്ലായിടത്തും ഹ്രസ്വമായ പ്രസംഗം. സ്ഥാനാർത്ഥിയോടൊപ്പം ഇടവനശ്ശേരി സുരേന്ദ്രൻ, ഭാരതീപുരം ശശി, കുളത്തുപ്പുഴ സലിം, എം. നാസർഖാൻ, ഏരൂർ സുബാഷ്, നെൽസൺ സെബാസ്റ്റ്യൻ, ശശിധരൻ, സഞ്ജയ്ഖാൻ, ഇടമൺ വർഗ്ഗീസ്, സഞ്ജു കുമാരി, സലീൽ, ഷെഫീക്ക്, ഷിബു, മോഹനൻ, തുടങ്ങിയർ ഉണ്ടായിരുന്നു.