k

ചാത്തന്നൂർ: രാജ്യത്ത് നിലനിൽക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ മോദി സർക്കാർ

ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പറഞ്ഞു. ജനവിരുദ്ധ നിയമങ്ങൾക്കെതിരെ ഇന്ത്യൻ പാർലമെന്റ് കേട്ട ഏറ്റവും വലിയ ശബ്ദം എൻ.കെ. പ്രേമചന്ദ്രന്റേത് ആയിരുന്നെന്നും മതേതര ഇന്ത്യയെയും ജനാധിപത്യ ഇന്ത്യയെയും സംരക്ഷിക്കാൻ പാർലമെന്റിൽ പ്രേമചന്ദ്രന്റെ ശബ്ദം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രന്റെ തി​രഞ്ഞെടുപ്പ് പ്രചാരണ

ത്തിന്റെ ഭാഗമായി ആദിച്ചനല്ലൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ. ജയകുമാർ, മുസ്‌ളീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.സുൾഫിക്കർ, ഡി.സി.സി ജനറൽ സെക്രട്ടറി സിസിലി സ്റ്റീഫൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ,

ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു, ഷാലു വി.ദാസ്, സജി സാമുവൽ, കെ.ജയചന്ദ്രൻ, പ്ലാക്കാട് രാജീവ്, ശ്യം മോഹൻ തുടങ്ങിയവർ സംസാരിച്ചു.