 
പുനലൂർ: ഇടത് മുന്നണി സ്ഥാനാർത്ഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി എൽ.ഡി.എഫ് പുനലൂർ വെസ്റ്റ് ഇലക്ഷൻകമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടയ സൗഹൃദ സംഗമം സംഘടിപ്പിച്ചു.നഗരസഭയിലെ കാഞ്ഞിരമല നിരപ്പിൽ ജംഗ്ഷനിൽ ചേർന്ന സംഗമം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ടി.കെ.വിജയൻ അദ്ധ്യക്ഷനായി. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ഇടത് മുന്നണി നേതാക്കളായ ജോർജ്ജ്മാത്യൂ,എം.സലീം, എസ്.ബിജു,വി.പി.ഉണ്ണികൃഷ്ണൻ,എം.എ.രാജഗോപാൽ,അഡ്വ.എഫ്.കാസ്റ്റുലസ് ജൂനിയർ, എ.ആർ.കുഞ്ഞുമോൻ, ജ്യോതികുമാർ,എസ്.അൻവർ, ജെ.ഡേവിഡ്,സീന ഷെമീർ,വി.എസ്.പ്രവീൺകുമാർ,ആർ.വിനയൻ തുടങ്ങിയവർ സംസാരിച്ചു.