nn
യു ഡി എഫ് നേതൃത്വത്തിൽ കൊട്ടാരക്കരയിൽ റോഡ് ഷോ നടത്തുന്ന കൊടിക്കുന്നിൽ സുരേഷും പ്രവർത്തകരും

കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കര ടൗണിൽ നടത്തിയ നൈറ്റ് റോഡ് ഷോ ആവേശകാഴ്ചയായി. മുസ്ളിം സ്ട്രീറ്റിൽ

നിന്ന് ആരംഭിച്ച റ‌ോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു.

മാർക്കറ്റ് ജംഗ്ഷൻ വഴി പുലമൺ ജൂബിലി മന്ദിരത്തിന് സമീപം കരിമരുന്നു പ്രയോഗത്തോടെ ആണ് റോഡ് ഷോ സമാപിച്ചത്. തുടർന്നു നടന്ന സമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ ബേബി പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷനായി. പി.രാജേന്ദ്രപ്രസാദ്, കെ.ജി. അലക്സ്, എഴുകോൺ നാരായണൻ, ബ്രിജേഷ് ഏബ്രഹാം, പി. ഹരികുമാർ, നന്ദകുമാർ, കുളക്കട രാജു, സോമശേഖരൻനായർ, മണിമോഹൻനാർ എബി പാപ്പച്ചൻ, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.