കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ക്ലാപ്പന വടക്ക് 181-ം നമ്പർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പുലർച്ചെ മഹാഗണപതിഹോമം, മഹാഗുരുപൂജ, അഷ്ടോത്തരജപം, രാവിലെ 8 മുതൽ ഗുരുഭാഗവതപാരായണം, 8.30ന് കഞ്ഞിസദ്യ, 11 ന് മുതിർന്ന ശാഖാ അംഗങ്ങളെ കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പൊന്നാട അണിയിച്ച് ആദരിക്കും. ചികിത്സാ ധനസഹായ വിതരണം യൂണിയൻ പ്രസിഡന്റ് കെ.സുശീലനും വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനനും പഠനോപകരണ വിതരണം ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എസ്.ജയചന്ദ്രനും മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബുവും വിതരണം ചെയ്യും. ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ, വൈകിട്ട് 6.30 ന് ദീപാരാധന.