കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് യു.ഡി.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാജാഥ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ്ഖാൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എസ്.എഫ് ജില്ലാ ചെയർമാൻ അൻവർ സുൽഫിക്കർ അദ്ധ്യക്ഷനായി. കെ.എസ്.യു സംസ്ഥാന കൺവീനർ ലീവിൻ വേങ്ങൂർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സഞ്ജയ് ഖാൻ, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് സൈജു, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് പൗർണമി, ജനറൽ സെക്രട്ടറിമാരായ സുബാൻ, അജ്മൽ പുത്തയം, സൈയ്ദു, അജ്മൽ ചിതറ, കെ.എസ്.യു അസംബ്ലി പ്രസിഡന്റ് ഹരികൃഷ്ണൻ, ജോയൽ എന്നിവർ സംസാരിച്ചു.