
കൊല്ലം: പുനുക്കന്നൂർ ദേശ സേവിനി ഗ്രന്ഥശാല, സാക്ഷരത മിഷൻ വികസന വിദ്യാകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ 33-ാം വാർഷിക പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ബിജു അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.മണികണ്ഠൻ പിള്ള സ്വാഗതം പറഞ്ഞു. സാക്ഷര കേരളവും വൈജ്ഞാനിക സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ കോഓർഡിനേറ്റർ ഡോ.പി.മുരുകദാസ് എന്നിവർ ക്ലാസ് നയിച്ചു. എസ്.രാമചന്ദ്രൻ, ജി.ശ്രീധരൻ പിള്ള, പ്രേരക് എൽ.ഷീബ എന്നിവർ സംസാരിച്ചു.