കൊല്ലം: താരങ്ങായ നാല് പെൺമക്കൾക്കും ഭാര്യയ്ക്കുമൊപ്പം വോട്ട് തേടിയും എതിർപക്ഷ രാഷ്ട്രീയക്കാരുടെയും സ്നേഹം ഏറ്റുവാങ്ങിയും കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ. ജില്ലയിലെ വിവിധ കശുഅണ്ടി ഫാക്ടറികളിൽ അദ്ദേഹം മക്കൾക്കൊപ്പം വോട്ട് തേടി ചെന്നപ്പോൾ തൊഴിലാളികൾ ഒന്നടങ്കം പ്രിയപ്പെട്ടവരെ കാണാനായി ഒരുമിച്ചുകൂടി.
കശുവണ്ടി ഫാക്ടറികൾക്ക് പുറമേ ജില്ലയിലെ കോളേജുകളിലും സ്ഥാനാർത്ഥിയും കുടുംബവുമെത്തി. കോളേജുകളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. പാരിപ്പള്ളി കെ.എസ്.ഡി.സി കാഷ്യു ഫാക്ടറി, യു.കെ.എഫ് കോളേജ്, ചാത്തന്നൂർ കാപെക്‌സ് കാഷ്യു ഫാക്ടറി എന്നിവിടങ്ങളിലെല്ലാം ധാരാളം പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത്. തൊഴിലാളി സ്ത്രീകളും വിദ്യാർത്ഥികളും കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം ഫോട്ടോയെടുക്കാനും സെൽഫിയെടുക്കാനും തിരക്കുകൂട്ടി. നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ കൃഷ്ണകുമാർ വിശദീകരിച്ചു. ഭാരതത്തിന്റെ പുരോഗതിക്കായി മോദിയെ പിന്തുണയ്ക്കാൻ യു.കെഎഫ് സന്ദർശിക്കവേ വിദ്യാർത്ഥികളോട് കൃഷ്ണകുമാർ അഭ്യർത്ഥിച്ചു