കടയ്ക്കൽ: കൈകൊട്ടിക്കളികളും ചെണ്ടമേളങ്ങളും നാടൻ കലാരൂപങ്ങളുമായി പ്രിയനായകൻ എം.മുകേഷിന് ചടമംഗലത്തിന്റെ ഉജ്വല വരവേൽപ്പ് .നിലമേൽ,ഇട്ടിവ,കുമ്മിൾ,ചിതറ മേഖലകളിലായിരുന്നു ആദ്യ സ്വീകരണം. വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ നിലമേൽ ജംഗ്ഷനും കടന്ന് കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറം കാഷ്യു ഫാക്ടറിയ്ക്ക് മുന്നിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. തുടർന്ന് ഇട്ടിവ പഞ്ചായത്തിലെ ചരിപ്പറമ്പ് വയല മണ്ണൂർ, കാട്ടാംപള്ളി,മണലുവട്ടം മുക്കട സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് കുമ്മിൾ പഞ്ചായത്തിലെ ഈയ്യക്കോട്, മങ്കാട് കുന്നിൽകട മുല്ലക്കര,കുമ്മിൾ സ്വീകരണ കേന്ദ്രങ്ങളിലേക്ക് വൻജനാവലിയാണ് മുകേഷിനെ കാത്തുനിന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.വിക്രമൻ, പി.കെ. ബാലചന്ദ്രൻ, എം.നസീർ, എസ്.ബുഹാ
രി പത്മകുമാർ, ജെ.സി.അനിൽ, ബി.ബൈജു, ഷൈൻകുമാർ, ജി.ദിനേശ്കുമാർ, ആദർശ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.