a
ഗുരു ധർമ്മപ്രചാരണസഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി സമാധിയിൽ എത്തിച്ച കാർഷിക ഉത്പന്നങ്ങൾ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശൂഭാംഗനന്ദ ഏറ്റുവാങ്ങുന്നു

ഓയൂർ : ഗുരു ധർമ്മ പ്രചാരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്പ്പന്ന ശേഖരണം നടത്തി, ശിവഗിരി സമാധിയിൽ എത്തിച്ചു . ഉൽപന്ന ശേഖരണത്തിന് കൊല്ലം ജില്ലാ പ്രസിഡന്റ് എം.എസ്. മണിലാൽ, ജില്ലാ സെക്രട്ടറി പത്മനസുന്ദരേശൻ, ജില്ലാ ട്രഷറർ ഓയൂർ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സുഗതൻ, കെ. ശശിധരൻ, കേന്ദ്രകോഡിനേറ്റർ പുത്തൂർ ശോഭനൻ, ജില്ലാകമ്മിറ്റി അംഗം മഹേശ്വരൻ, ആർച്ചൽ സോമൻ, ഡോ. ജയകുമാർ, മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ജില്ലയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഉത്പ്പന്നങ്ങൾ ശേഖരിച്ച് ശിവഗിരി സമാധിയിൽ എത്തിച്ചു. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശൂഭാംഗനന്ദ ഉത്പ്പന്നങ്ങൾ ഏറ്റുവാങ്ങി. 21, 22 ,23 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന ധർമ്മമീമാംസ പരിഷത്തിന് പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണത്തിന് ആവശ്യമായ ഉത്പ്പന്നങ്ങളാണ് ഗുരുധർമ്മ പ്രചാരണ സഭ പ്രവർത്തകർ ശിവഗിരിയിൽ എത്തിച്ചത്.