തെക്കുംഭാഗം :ചവറ തെക്കുംഭാഗം ശ്രീപണ്ടാരഴികത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവവും സേവപന്തൽ സമർപ്പണാഘോഷവും ഇന്ന് മുതൽ 23 വരെ നടക്കും. 29ന് രാവിലെ 7:30 ന് ആദിത്യപൊങ്കൽ നടക്കും. 23ന് രാത്രി 7.30ന് ദേവി എഴുന്നള്ളത്തും താലപ്പൊലിയും. അഭിഷേകം , ഭഗവതിസേവ,മദ്ധ്യാഹ്നപൂജ,ആചാര്യവരണം,പ്രസാദശുദ്ധി,ചന്ദ്രപൊങ്കൽ,മഹാമൃത്യുജ്ഞയ ഹോമം ,മഹാസുദർശന ഹോമം,അന്നദാനം ,അഷ്‌ടദ്രവ്യമഹാഗണപതി ഹോമം ,നവകുംഭ കലശപൂജ,കലശാഭിഷേകം, പ്രസന്ന പൂജ,നൂറുംപാലും ,കളമെഴുത്തും പാട്ടും,വലിയ ഗുരുസി,മഹാനിവേദ്യം, മംഗളാരതി എന്നിവയാണ് മറ്റ് പ്രധാന ചടങ്ങുകൾ. 29ന് രാവിലെ 7.30ന് ആദിത്യപൊങ്കൽ.