
കൊല്ലം: യു.ഡി.വൈ.എഫ് കൊല്ലം നിയോജക മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്‌തു. യുവജന വിരുദ്ധ നടപടികളിലൂടെ തൊഴിലില്ലായ്‌മ രൂക്ഷമാക്കിയ മോദി-പിണറായി സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തിന് യുവത രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.വൈ.എഫ് നിയോജക മണ്ഡലം ചെയർമാൻ ഹസ്‌ന അർഷാദ് അദ്ധ്യക്ഷയായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്‌ണു സുനിൽ പന്തളം, സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, യു.ഡി.വൈ.എഫ് ജില്ലാ കൺവീനർ സുഭാഷ് കല്ലട, ഡി.സി.സി ജനറൽ സെക്രട്ടറി കൃഷ്‌ണവേണി, തൃദീപ്, റഫീഖ്, ഉല്ലാസ് ഉളിയക്കോവിൽ, ഒ.ബി.രാജേഷ്, അർഷാദ് മുതിരപ്പറമ്പ്, അജു ചിന്നക്കട, രമേഷ് കടപ്പാക്കട, അഭിഷേക് ഗോപൻ, മഹേഷ് മനു എന്നിവർ സംസാരിച്ചു.