കൊല്ലം: ഭാരതീയ ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ബി.എം.എസ്) ജില്ലാ വാർഷിക സമ്മേളനം കേരള പ്രദേശ് ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് ബോയ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുമട്ട് ജോലിയിൽ ഏർപ്പെട്ടുവരുന്ന തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുവരുന്ന പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.സുന്ദരൻ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി.വി.അനിൽകുമാർ, ജില്ലാ സെക്രട്ടറി ആർ.സനിൽകുമാർ, ജില്ലാ ഭാരവാഹികളായ ആർ.അജയൻ, കേസരി അനിൽ, സജീവ്, പരിമണം ശശി തുടങ്ങിയവർ സംസാരിച്ചു. ഗോപൻ കുണ്ടറ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.