ഓച്ചിറ: കൊറ്റമ്പള്ളി അമ്പലശേരിൽ ശ്രീഭദ്രാ -ദുർഗാ ദേവി ക്ഷേത്രത്തിലെ നാലാമത് ഭാഗവത സപ്‌താഹ യജ്ഞം 24ന് ആരംഭിച്ചു. 30ന് സമാപിക്കും. 23ന് വിഗ്രഹ ഘോഷയാത്ര. വേദാമൃതം പട്ടാഴി എൻ. ഉദയൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.ചങ്ങൻകുളങ്ങര മഹാദേവ ക്ഷേത്രം പ്രസിഡന്റ് കൃഷ്‌ണദാസൻ പോറ്റി തെങ്ങണത്ത് മഠം ഭദ്രദീപം തെളിക്കും. നിറപറ സമർപ്പണം, ഗ്രന്ഥപൂജ, ഗ്രന്ഥനമസ്‌കാരം , ഭൂവരാഹ പൂജ, ഭാഗവത തത്വസമീക്ഷ,അന്നദാനം, സഹസ്രനാമ പൂജ, ഭഗവതി സേവ, സർവൈശ്വര്യ പൂജ,സർവനാമ പ്രാർത്ഥന, മംഗളാരതി, ഉച്ചാര പൂജ, തിരുമുൽ കാഴ‌ച്ച സമർപ്പണം,വിദ്യാഗോപാല മന്ത്രാർച്ചന,ആചാര്യ വരണം, മഹാമൃത്യുഞ്ജയ ഹവനം,അവഭൃഥസ്‌നാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ. നാമസങ്കീർത്തനം ,നൃത്ത സന്ധ്യ,ഉറിയടി, ഭജന, കുചേല സത്‌ഗതി ദിവ്യാവിഷ്‌കാരം, അനുഗ്രഹ പ്രഭാഷണം എന്നീ പരിപാടികളും ഉണ്ടായിരിക്കും. 28ന് രാവിലെ 10:30ന് രുഗ്‌മിണി സ്വയംവര ഘോഷയാത്ര.